സന: വാരാന്ത്യത്തില്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ രണ്ട് യുഎസ് നേവി ഡിസ്‌ട്രോയറുകള്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റ്‌കോം) അറിയിച്ചു.
'നവംബര്‍ 30 മുതല്‍ ഡിസംബര്‍ 1 വരെ ഗള്‍ഫ് ഓഫ് ഏദന്‍ കടക്കുന്നതിനിടെ യുഎസ് നേവി ഡിസ്‌ട്രോയറായ യുഎസ്എസ് സ്റ്റോക്ക്‌ഡെയ്‌ലും യുഎസ്എസ് ഒ കെയ്‌നും ഹൂത്തികള്‍ വിക്ഷേപിച്ച ആയുധങ്ങളുടെ പരമ്പരയെ വിജയകരമായി പരാജയപ്പെടുത്തി,'' യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസ്‌ട്രോയറുകള്‍ യുഎസ് ഉടമസ്ഥതയിലുള്ള മൂന്ന് വ്യാപാര കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുകയായിരുന്നു. സിവിലിയന്‍ കപ്പലുകള്‍ക്കോ യുഎസ് നാവികസേനാ കപ്പലുകള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചി്‌ല്ലെന്നും സെന്റ്‌കോം അറിയിച്ചു.
മൂന്ന് ആന്റി ഷിപ്പ് ബാലിസ്റ്റിക് മിസൈലുകള്‍, മൂന്ന് വണ്‍-വേ അറ്റാക്ക് അണ്‍ക്രൂഡ് ഏരിയല്‍ സിസ്റ്റങ്ങള്‍, ഒരു ആന്റി ഷിപ്പ് ക്രൂയിസ് മിസൈല്‍ എന്നിവ വിജയകരമായി തകര്‍ത്തെന്നും സെന്റ്‌കോം അറിയിച്ചു.
'ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ആക്രമണങ്ങളില്‍ നിന്ന് യുഎസ് ഉദ്യോഗസ്ഥരെയും പ്രാദേശിക പങ്കാളികളെയും അന്താരാഷ്ട്ര ഷിപ്പിംഗിനെയും സംരക്ഷിക്കുന്നതിനുള്ള സെന്റ്‌കോം സേനകളുടെ നിരന്തരമായ പ്രതിബദ്ധതയാണ് ഈ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്,' സെന്റ്‌കോം കൂട്ടിച്ചേര്‍ത്തു.
യെമനിലെ ഹൂതികളുടെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് സേന തിരിച്ചടിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്