ന്യൂയോർക്ക് : തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ ഇളവ് നൽകി അമേരിക്ക.
ചൈനീസ് ഉത്പന്നങ്ങൾക്ക് 145 ശതമാനത്തിൽ നിന്ന് 30%ശതമാനമായി തീരുവ കുറച്ചു. യുഎസ് ഉൽപ്പന്നങ്ങളുടെ തീരുവ 125% ൽ നിന്ന് 10% ആയി കുറച്ചു. പുതിയ താരിഫുകൾ ഈ മാസം 14 ന് പ്രാബല്യത്തിൽ വരും.
ജനീവയിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് തീരുവ ലഘൂകരിക്കാനുള്ള തീരുമാനം. ഇത് ആഗോള വിപണികളെ ഉത്തേജിപ്പിച്ചു.
യുഎസുമായി സാമ്പത്തികയുദ്ധത്തിന് ചൈനയ്ക്ക് താൽപര്യമില്ലെന്ന് ചൈനീസ് ഉപപ്രധാനമന്ത്രി ഹീ ലിഫെങ് പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ട്രംപ് ചൈനീസ് സാധനങ്ങൾക്ക് 145% തീരുവ പ്രഖ്യാപിച്ചതോടെ ചൈന 125% തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്