റിയാദ്: സൗദി അറേബ്യ മൊത്തം മാറിയിരിക്കുകയണ്. സൗദിയിലെ ഓരോ രംഗത്തും മാറ്റം സംഭവിച്ചിരിക്കുന്നു. ഇക്കാര്യം സൗദി സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റിയാദില്‍ വച്ച് പരസ്യമായി പറയുകയും ചെയ്തു.
സൗദിയുടെ ഇന്നത്തെ മാറ്റത്തിന് കാരണം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്. അദ്ദേഹത്തിന്റെ വീക്ഷണം അടിസ്ഥാനമാക്കിയാണ് സൗദി ഇപ്പോള്‍ ചലിച്ചുകൊണ്ടിരിക്കുന്നത്. ബിന്‍ സല്‍മാനെ വാനോളം പുകഴ്ത്തിയാണ് ട്രംപ് റിയാദില്‍ നടന്ന വ്യവസായികളുടെ യോഗത്തില്‍ സംസാരിച്ചത്. ലോകത്തെ ബിസിനസ് കേന്ദ്രമായി സൗദി അറേബ്യ മാറിയെന്നും ട്രംപ് പറഞ്ഞു. ഇതിനോടുള്ള ബിന്‍ സല്‍മാന്റെ പ്രതികരണവും ശ്രദ്ധ നേടി.
മുഹമ്മദ്, താങ്ങള്‍ രാത്രിയില്‍ ഉറങ്ങാറുണ്ടോ. എങ്ങനെ ഉറങ്ങാന്‍ സാധിക്കും. എന്തൊരു ജോലിയാണ് താങ്കള്‍ ചെയ്തിരിക്കുന്നതെന്ന് സൗദി അറേബ്യയില്‍ സമീപകാലത്ത് സംഭവിച്ച മാറ്റങ്ങള്‍ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു. ലോക നേതാക്കളുടെ ശ്രദ്ധാ കേന്ദ്രമായി സൗദി അറേബ്യ മാറുകയാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇത്രയും മാറ്റങ്ങള്‍ സാധ്യമാണോ എന്ന് വിമര്‍ശകര്‍ ചോദിച്ചിരുന്നു. വിമര്‍ശകര്‍ തെറ്റാണെന്ന് കഴിഞ്ഞ എട്ട് വര്‍ഷം കൊണ്ട് സൗദി കാണിച്ചുകൊടുത്തിരിക്കുന്നുവെന്നും ട്രംപ് പഞ്ഞു.
മുഹമ്മദ് ബിന്‍ സല്‍മാനെ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞപ്പോള്‍ ബിന്‍ സല്‍മാന്‍ ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുകയായിരുന്നു. മറ്റുള്ളവരും ഈ നേരം കൈയ്യടിച്ചു. രണ്ടാംതവണ അമേരിക്കന്‍ പ്രസിഡന്റായ ശേഷം ആദ്യമായി സൗദിയിലെത്തിയതായിരുന്നു ട്രംപ്. സൗദി അമേരിക്കയുടെ അടുത്ത സൗഹൃദ രാജ്യമാണെന്നും ട്രംപ് വ്യക്തമാക്കി.
മുഹമ്മദ് ബിന്‍ സല്‍മാന്റെയും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെയും അഭ്യര്‍ഥന പരിഗണിച്ച് സിറിയക്കെതിരായ അമേരിക്കന്‍ ഉപരോധം നീക്കുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇത് കിരീടവകാശിക്ക് വേണ്ടിയാണ് ചെയ്യുന്നതെന്നും ട്രംപ് വ്യക്തമാക്കി. ലോകത്തിന്റെ കേന്ദ്രമാണ് സൗദി അറേബ്യ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യയില്‍ നിന്ന് വന്‍ കരാറുകള്‍ നേടിയാണ് ട്രംപ് ഖത്തറിലേക്ക് തിരിച്ചത്.
142 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാറാണ് സൗദി അറേബ്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. മാത്രമല്ല, 600 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയും ഉറപ്പിച്ചു. അമേരിക്കയിലെ നിര്‍മിത ബുദ്ധി കമ്പനികളിലും അടിസ്ഥാന സൗകര്യം, ഊര്‍ജം എന്നീ രംഗങ്ങളിലുമായിട്ടാണ് സൗദി അറേബ്യ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്