മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ബന്ധപ്പെട്ടവര്‍ ഉക്രെയ്നിന് വേണ്ടിയുള്ള സമാധാന പദ്ധതിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് റഷ്യ. അതേസമയം നിലവിലെ ജോ ബൈഡന്‍ ഭരണകൂടം അങ്ങനെയല്ലെന്നും പകരം സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.
ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സ് ഞായറാഴ്ച ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് തന്റെ പരാമര്‍ശം നടത്തിയത്.
റഷ്യയും ഉക്രെയ്നും തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നതിനെക്കുറിച്ച് ട്രംപ് ''വളരെ ഉത്കണ്ഠാകുലനായിരുന്നു'' എന്നും യുദ്ധം ''ഉത്തരവാദിത്തപരമായ അവസാനത്തിലേക്ക്'' കൊണ്ടുവരണമെന്നും വാള്‍ട്ട്‌സ് പറഞ്ഞു
ക്രെംലിന്‍ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ഉക്രെയ്നുമായി ബന്ധപ്പെട്ട് മോസ്‌കോ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ആവര്‍ത്തിച്ച് സൂചന നല്‍കിയിട്ടുണ്ടെന്നും പെസ്‌കോവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്