ബെയ്റൂട്ട്: ഇസ്രായേല്‍-ഹിസ്ബുള്ള സംഘര്‍ഷത്തിന് താത്കാലിക വിരാമം. ലെബനനില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. യു.എസും ഫ്രാന്‍സും മുന്നോട്ടുവെച്ച രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ക്കരാറിന് ചൊവ്വാഴ്ച ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണ് 13 മാസം പിന്നിട്ട യുദ്ധത്തിന് വിരാമമായത്.
വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം ഇരുപക്ഷത്തുനിന്നും ആക്രമണങ്ങളോ പ്രകോപനമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആക്രമണം കാരണം കുടിയൊഴിഞ്ഞുപോയ ലെബനന്‍കാര്‍ നാട്ടിലേക്ക് മടങ്ങിയെത്തിത്തുടങ്ങി. ഹിസ്ബുള്ള കരാര്‍ ലംഘിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. കരാര്‍ അംഗീകരിച്ചെങ്കിലും ഗാസയിലെ പോരാട്ടം നിലയ്ക്കാത്തിടത്തോളം തങ്ങള്‍ പിന്മാറില്ലെന്ന് ഹിസ്ബുള്ള അറിയിച്ചു.
ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കന്‍ ലെബനനിലെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുക, ലെബനനില്‍നിന്ന് ഇസ്രായേല്‍ സേന പിന്മാറുക എന്നിവയാണ് രണ്ട് മാസത്തെ വെടിനിര്‍ത്തലിലൂടെ ലക്ഷ്യമിടുന്നത്. ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന തെക്ക് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെബനീസ് സൈന്യത്തെയും യു.എന്‍ സമാധാനസേനയെയും വിന്യസിക്കും. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസമിതിക്കായിരിക്കും നിരീക്ഷണച്ചുമതല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്