റിയാദ്: സൗദി അറേബ്യ യുഎസില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ധാരണയായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിയാദ് സന്ദര്‍ശനത്തിനിടെയാണ് ഇത് സംബന്ധിച്ച് ധാരണയായത്. സാങ്കേതിക പങ്കാളിത്തത്തിലൂടെയും 142 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന കരാറിലൂടെയുമാണ് സൗദി നിക്ഷേപം നടത്തുക. ആയുധ വില്‍പ്പന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഊര്‍ജ്ജം, ധാതു വികസനം തുടങ്ങിയ മേഖലകളിലെ സഹകരണവും ഉള്‍പ്പെടുന്ന കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ആയുധ വില്‍പ്പന കരാറാണെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു.
മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായാണ് ട്രംപ് സൗദി തലസ്ഥാനമായ റിയാദില്‍ എത്തിയത്. ഖത്തറിലേക്ക് പോകുന്ന ട്രംപ് അടുത്ത ദിവസം അബുദാബിയില്‍ എത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്