ബർലിൻ: റഷ്യയിൽ നിന്നുള്ള ഭീഷണികൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ജർമനി നടപടികളുമായി മുന്നോട്ട്.
മെട്രോ സ്റ്റേഷനുകളെ എയർ റെയ്ഡ് ഷെൽട്ടറുകളായി പരിഗണിച്ച് സുരക്ഷ ശക്തമാക്കാനുള്ള ശ്രമങ്ങൾ ജർമനി ശക്തമാക്കിയിട്ടുണ്ട്. ഇതിനായി പല കെട്ടിടങ്ങളും ബങ്കറുകളാക്കി മാറ്റുന്നുണ്ട്. ഇവിടങ്ങളിലേക്ക് ആളുകളെ നയിക്കാൻ ഒരു ആപ്പ് പുറത്തിറക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
നേരത്തെ പൊതുബങ്കറുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. 2007ല്‍ ഇത്തരം സുരക്ഷാസംവിധാനങ്ങള്‍ ആവശ്യമില്ലെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു.
എന്നാല്‍, റഷ്യയുടെ ഹൈബ്രിഡ് യുദ്ധ തന്ത്രങ്ങളും മറ്റ് രാജ്യങ്ങള്‍ക്കെതിരായ ഭീഷണികളും ജര്‍മ്മനിയില്‍ സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഫെഡറല്‍ ഓഫീസ് ഫോര്‍ സിവില്‍ പ്രൊട്ടക്ഷന്റെ കണക്കനുസരിച്ച് 579 പൊതു ഷെല്‍ട്ടറുകള്‍ മാത്രമേ രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നുള്ളൂ.
8.44 കോടി ജനങ്ങളുള്ള രാജ്യത്ത് 5,00,000 പേരെ മാത്രമേ ഈ ഷെല്‍ട്ടറുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയൂ. വലിയ രീതിയിലുള്ള ബങ്കര്‍ ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ ഹോം ഷെല്‍ട്ടറുകളെയാണ് നിലവില്‍ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്