റൊമാനിയയിൽ ഞായറാഴ്ച നടന്ന ആദ്യ റൗണ്ട് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകൾ വീണ്ടും എണ്ണാൻ രാജ്യത്തെ പരമോന്നത കോടതി ഉത്തരവിട്ടതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് അപ്രതീക്ഷിത വിജയിയായ കാലിൻ ജോർജസ്‌കുവിന് “മുൻഗണന” നൽകിയെന്ന ആരോപണത്തെത്തുടർന്ന് ആണ് കോടതി ഉത്തരവ് ഉണ്ടായത്.
അതേസമയം ജോർജസ്‌കുവിനെതിരെ നിയമവിരുദ്ധമായ പ്രചാരണ ധനസഹായം ആരോപിച്ച് പരാജയപ്പെട്ട രണ്ട് സ്ഥാനാർത്ഥികൾ സമർപ്പിച്ച അവകാശവാദങ്ങളും ഭരണഘടനാ കോടതി നിരസിച്ചു.
സ്വന്തമായി ഒരു പാർട്ടിയുമില്ലാത്ത തീവ്ര വാദിയായ ജോർജ്ജ്‌സ്‌ക്യൂ പ്രധാനമായും ടിക്‌ടോക്കിലാണ് പ്രചാരണം നടത്തിയത്.
എന്നാൽ തീവ്ര വലതുപക്ഷ, റഷ്യൻ അനുകൂല സ്ഥാനാർത്ഥിക്ക് അനുകൂലമായി ഇന്ന് എന്ന വാദം ടിക്ടോക്ക് പ്ലാറ്റ്ഫോം നിഷേധിച്ചു.
ജോർജസ്‌ക്യൂ 23% വോട്ട് ആണ് നേടിയത്, പ്രതിപക്ഷമായ സേവ് റൊമാനിയ യൂണിയൻ്റെ എലീന ലാസ്കോണിക്ക് 19% വോട്ട് ലഭിച്ചു. ഭരിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രധാനമന്ത്രി മാർസെൽ സിയോലാക്കു മൂന്നാം സ്ഥാനത്തെത്തി.
അതേസമയം റീകൗണ്ട് എങ്ങനെ, ഏത് ഉദ്യോഗസ്ഥരെക്കൊണ്ട്, ഏത് സമയപരിധി പ്രകാരം നടത്തണം എന്ന് ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് ബ്യൂറോ തീരുമാനിക്കണം എന്നാണ് ലഭിക്കുന്ന വിവരം.
റൊമാനിയൻ പോസ്റ്റ്-കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ അഭൂതപൂർവമായ ഒരു നീക്കം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ഡിസംബർ 8 ന് നടക്കുന്ന റൺ ഓഫിൽ ജോർജസ്‌ക്യൂ ലാസ്കോണിയെ നേരിടും. “തീവ്രവാദത്തെ ചെറുക്കുന്നത് വോട്ടിംഗിലൂടെയാണ്, അല്ലാതെ സ്റ്റേജിന് പിന്നിലെ കളികളല്ല,” എന്നാണ് ലാസ്കോണി പ്രതികരിച്ചത്.
"വോട്ട് റീകൗണ്ടിംഗ് വിവേകത്തോടെ കൈകാര്യം ചെയ്യാൻ ഞാൻ കേന്ദ്ര തിരഞ്ഞെടുപ്പ് ബ്യൂറോയോട് ആവശ്യപ്പെടുന്നു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം, ചിലർക്ക് വ്യത്യസ്തമായിരിക്കരുത്" എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം റൊമാനിയയിലെ ഉന്നത സുരക്ഷാ സമിതിയായ സുപ്രീം കൗൺസിൽ ഓഫ് നാഷണൽ ഡിഫൻസിൻ്റെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മാനിച്ചില്ലെന്ന ആരോപണവും ടിക് ടോക്ക് നേരിട്ടിരുന്നു.
എന്നാൽ ടിക് ടോക്ക് ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. "അദ്ദേഹത്തിൻ്റെ അക്കൗണ്ട് മറ്റേതൊരു സ്ഥാനാർത്ഥിക്കും എന്ന പോലെ വ്യത്യസ്തമായി പരിഗണിക്കപ്പെട്ടുവെന്ന് അവകാശപ്പെടുന്നത് തികച്ചും തെറ്റാണ്". "ഐഡൻ്റിഫയറുകൾ ഇല്ലാത്ത നിരവധി വീഡിയോകൾ ഫ്ലാഗ് ചെയ്യാൻ റൊമാനിയൻ അധികാരികൾ ഞങ്ങളെ ബന്ധപ്പെട്ടപ്പോൾ... 24 മണിക്കൂറിനുള്ളിൽ ഞങ്ങൾ ആ വീഡിയോകളിൽ നടപടിയെടുത്തു" എന്നാണ് ടിക്ടോക്ക് പ്രസ്താവനയിൽ പറയുന്നത്.
തിരഞ്ഞെടുപ്പ് നേട്ടത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്ന വിമർശനത്തിനെതിരെ ജോർജ്ജ്‌ക്യു പ്രതികരിച്ചില്ല.
62-കാരനായ അദ്ദേഹത്തിന് 330,000-ലധികം ഫോളോവേഴ്‌സ് ഉണ്ട് - രണ്ടാഴ്ച മുമ്പ് 30,000-ൽ നിന്ന് - 4 മില്ല്യണിലധികം ലൈക്കുകൾ അദ്ദേഹത്തിന് ലഭിച്ചു.
അതേസമയം "ഈ കാമ്പെയ്‌നിൻ്റെ ബജറ്റ് പൂജ്യമായിരുന്നു... എനിക്ക് ഉണ്ടായിരുന്നത് വളരെ ചെറിയ ടീമായിരുന്നു - പരമാവധി 10 പേർ, . പക്ഷേ ഞങ്ങൾക്ക് പിന്നിൽ ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരുന്നു," എന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്. ജനങ്ങളുടെ തിരഞ്ഞെടുപ്പിനെ നിഷേധിക്കാനാണ് സംസ്ഥാന സ്ഥാപനങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ ബുച്ചാറെസ്റ്റിലും നിരവധി പ്രവിശ്യാ നഗരങ്ങളിലും ജോർജസ്കു വിരുദ്ധ പ്രതിഷേധക്കാർ ഇതിനകം തെരുവിലിറങ്ങിയിട്ടുണ്ട്, അതേസമയം "സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഒപ്പം വീട്ടിലിരിക്കാനും" പ്രകോപനങ്ങളോട് പ്രതികരിക്കരുതെന്നും ജോർജ്ജ്സ്ക്യൂ അഭ്യർത്ഥിച്ചു.
ഔപചാരിക രാഷ്ട്രീയ പരസ്യങ്ങൾ നിരോധിക്കുന്ന ടിക്ടോക്ക് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച രീതിയെക്കുറിച്ച് അന്വേഷിക്കാൻ റൊമാനിയയിലെ നാഷണൽ ഓഡിയോവിഷ്വൽ കൗൺസിൽ യൂറോപ്യൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്