ടോക്കിയോ: ജപ്പാന്‍ ബഹിരാകാശ ഏജന്‍സി കേന്ദ്രത്തില്‍ വന്‍ തീ പിടുത്തം. പരീക്ഷണത്തിന്റെ ഭാഗമായി ജപ്പാന്‍ ബഹിരാകാശ ഏജന്‍സി നടത്തിയ റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്. എപ്‌സിലോണ്‍ എസ് റോക്കറ്റ് എഞ്ചിന്‍ പൊട്ടിത്തെറിച്ച് പൂര്‍ണമായും കത്തി നശിച്ചു.
തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ തനേഗാഷിമ സ്പേസ് സെന്ററില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മലമുകളില്‍ വന്‍ സ്ഫോടനം നടക്കുന്നതും തീ ഉയരുന്നതും വീഡിയോയില്‍ കാണാം. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍ .
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ട് തവണയാണ് ജപ്പാന്‍ ഇത്തരത്തിലുള്ള പരാജയം നേരിട്ടത്. 2022 ഒക്ടോബറില്‍ ജപ്പാന്‍ ഖര ഇന്ധനമായ എപ്‌സിലോണ്‍ റോക്കറ്റ് വിക്ഷേപിച്ചതും പരാജയപ്പെട്ടു. 2023 ജൂലൈയില്‍ ജപ്പാന്‍ എയ്റോസ്പേസ് കോര്‍പ്പറേഷന്‍ വികസിപ്പിച്ച എപ്സിലോണ്‍ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്