ഇസ്ലാമാബാദ്: ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യാഴാഴ്ച പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സമാധാനത്തിനായുള്ള നിബന്ധനകളില്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുമെന്നും ഷെരീഫ് പറഞ്ഞു.
ഭീകരതക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് പാകിസ്ഥാനുമായി സംസാരിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു. ഭീകരവാദ കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ അടച്ചുപൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'പാകിസ്ഥാനുമായുള്ള ചര്‍ച്ച ഭീകരതയെക്കുറിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി മോദി വളരെ വ്യക്തമായി പറഞ്ഞതായി ഞാന്‍ കരുതുന്നു. ഇന്ത്യക്ക് കൈമാറേണ്ട ഭീകരരുടെ പട്ടിക പാകിസ്ഥാന്റെ കൈവശമുണ്ട്. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ അടച്ചുപൂട്ടണം,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
