മോസ്കോ: ഉക്രെയ്ൻ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 8 ന് രാവിലെ മുതൽ മെയ് 11 വരെ വെടിനിർത്തൽ തുടരുമെന്ന് ക്രെംലിൻ പ്രഖ്യാപിച്ചു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് മാനുഷിക പരിഗണനകൾ കണക്കിലെടുത്താണ് പുടിൻ വെടിനിർത്തൽ പ്രഖ്യാപിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഉക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഉക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിന് ചർച്ചകൾ നടത്താൻ തയ്യാറാണെന്ന് റഷ്യ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഈ നിലപാട് വ്യക്തമാക്കിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്