ടുണീസ്: 26കാരിയായ ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും ടെന്നീസ് ബോളിന്റെ വലിപ്പമുള്ള വിരയെ കണ്ടെത്തി. ടൂണീഷ്യയിലെ യുവതിയിലാണ് ടേപ്പ് വേം സിസ്റ്റ് കണ്ടെത്തിയത്. ആരോഗ്യ വിദഗ്ദരില്‍ അടക്കം ആശങ്ക ഉളവാക്കുന്നതാണ് കണ്ടെത്തല്‍. 20 ആഴ്ച ഗര്‍ഭിണിയായ 26 വയസുള്ള യുവതിയുടെ വയറ്റിലാണ് വിര കണ്ടെത്തിയത്.
വളര്‍ത്തുനായയുടെ ശരീരത്തില്‍ നിന്നാകാം യുവതിയുടെ ശരീരത്തിലേക്ക് ഈ വിര പ്രവേശിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഠിനമായ വയറുവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയിലാണ് വയറ്റില്‍ വിരയുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഹൈഡാറ്റിക് സിസ്റ്റ് ആണ് പരിശോധനയില്‍ കണ്ടെത്തിയത്. ടേപ്പ് വേം അണുബാധ മൂലമുണ്ടാകുന്ന അപകടകരമായ വളര്‍ച്ചയാണ് ഹൈഡാറ്റിക് സിസ്റ്റ്.
യുവതിയുടെ പെല്‍വിക് മേഖലയിലാണ് ഈ സിസ്റ്റ് കണ്ടെത്തിയത്. ടേപ്പ് വേം വിരകളുടെ മുട്ട വഹിക്കുന്ന നായ്ക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരിലാണ് ഇത്തരം സിസ്റ്റ് രൂപപ്പെടുന്നത്. വിദഗ്ദ ചികിത്സ നല്‍കിയാണ് യുവതിയുടെ വയറ്റില്‍ നിന്നും വിരയെ നീക്കിയത്. വളര്‍ത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ - വെറ്റിനറി വിദഗ്ധര്‍ നല്‍കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്