വീട് വിട്ടിറങ്ങിയ 13 കാരിയെ പീഡിപ്പിച്ചു; പൊലീസുകാരനും 16 കാരനായ കാമുകനും പിടിയില്‍

FEBRUARY 2, 2025, 6:56 PM

ചെന്നൈ: കാമുകനൊപ്പം കഴിയാനായി വീട് വിട്ടിറങ്ങിയ 13 വയസുകാരിയെ പീഡിപ്പിച്ച കേസ,ില്‍ പൊലീസുകാരനും കാമുകനും പിടിയില്‍. ചെന്നൈ മൈലാപ്പൂരിലെ ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിളായ രാമന്‍ ആണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 16 കാരനായ കാമുകനെയും പൊലീസ് പിടികൂടി.

ജനുവരി 25-ാം തിയതിയാണ് കാമുകനായ 16 കാരനൊപ്പം ജീവിക്കാനായി പെണ്‍കുട്ടി വീട് വിട്ടിറങ്ങിയത്. എന്നാല്‍, കാമുകന്റെ വീട്ടിലെത്തിയെങ്കിലും 16 കാരന്റെ അമ്മ പെണ്‍കുട്ടിയെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. ഇതോടെ തിരികെ മടങ്ങിയ പെണ്‍കുട്ടി മൈലാപ്പൂരിലെത്തി. തുടര്‍ന്ന് നടപ്പാതയില്‍ കിടന്നുറങ്ങുന്നതിനിടെ ട്രാഫിക് പൊലീസുകാരനായ രാമന്‍ സഹായിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയശേഷം ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പൊലീസ് എയ്ഡ്പോസ്റ്റില്‍വെച്ചും പീഡിപ്പിച്ചു. പെണ്‍കുട്ടി ബഹളംവെച്ചതോടെയാണ് ഇയാള്‍ ഉപദ്രവം അവസാനിപ്പിച്ചത്. പിന്നീട് കാമുകനൊപ്പം ജീവിക്കാനായി പെണ്‍കുട്ടി വീണ്ടും വീട്ടില്‍ നിന്ന് ഒളിച്ചോടിയിരുന്നു. കാമുകന്റെ കടലൂരിലെ ബന്ധുവീട്ടിലേക്കാണ് ഇരുവരും ഒളിച്ചോടിയത്. ഇവിടെവെച്ച് 16 കാരനായ കാമുകനും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.

ട്രാഫിക് പോലീസുകാരനെയും പെണ്‍കുട്ടിയുടെ കാമുകനെയും പോക്സോ നിയമപ്രകാരമാണ് പാലീസ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam