ഖാര്‍ത്തൂം: സുഡാനിലെ ഒംദുര്‍മാന്‍ നഗരത്തിലെ മാര്‍ക്കറ്റില്‍ അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നടത്തിയ ആക്രമണത്തില്‍ ശനിയാഴ്ച 54 പേര്‍ കൊല്ലപ്പെടുകയും 158 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അവകാശപ്പെട്ടു.
അതേസമയം ആര്‍എസ്എഫ് ഒരു പ്രസ്താവനയില്‍ ആരോപണം നിഷേധിച്ചു. സാധാരണക്കാരെ ലക്ഷ്യമിട്ട് സുഡാന്‍ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് ആര്‍എസ്എഫ് ആരോപിച്ചു.
സൈന്യത്തിന്റെയും ആര്‍എസ്എഫിന്റെയും സംയോജനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 2023 ഏപ്രിലില്‍ ആരംഭിച്ച യുദ്ധമാണ് സുഡാന്റെ സമാധാനം കെടുത്തിക്കൊണ്ട് ഇപ്പോഴും തുടരുന്നത്. സംഘര്‍ഷത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകളുപേക്ഷിച്ച് പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്