ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പിതാവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തലവന്‍ ഹാഫിസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ്. പാകിസ്ഥാനില്‍ തടവിലുള്ള തന്റെ പിതാവ് ശാന്തമായി ജീവിക്കുന്നു എന്നും എന്നാല്‍ മോദി അദ്ദേഹത്തെ കൊല്ലാന്‍ ആഗ്രഹിക്കുന്നു എന്നും ലാഹോറില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് തല്‍ഹ സയീദ് പറഞ്ഞു.
ഇന്ത്യയുടെ 57 മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റുകളുടെ പട്ടികയില്‍ 32-ാം സ്ഥാനത്തുള്ള ഭീകരനാണ് ഹഫീസ് സയീദിന്റെ മകന്‍ തല്‍ഹ സയീദ്. പഹല്‍ഗാം ഭീകരാക്രമണം മോദി തയാറാക്കിയ നാടകമാണെന്ന് തല്‍ഹ സയീദ് ആരോപിച്ചു.
സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള നീക്കത്തിനെതിരെ തല്‍ഹ സയീദ് പ്രധാനമന്ത്രി മോദിയെ ഭീഷണിപ്പെടുത്തി. 'മോദി നിങ്ങള്‍ ഞങ്ങളുടെ വെള്ളം തടഞ്ഞാല്‍, ഞങ്ങള്‍ നിങ്ങളുടെ ജീവശ്വാസം തടയും,' എന്നായിരുന്നു ഭീഷണി.
ഹാഫിസ് സയീദിന്റെ പഴയ വിദ്വേഷ പ്രസംഗങ്ങള്‍ റാലിയുടെ വേദിയില്‍ സംപ്രേഷണം ചെയ്തു. പാകിസ്ഥാനിലുടനീളം ഹഫീസ് സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) ഇന്ത്യ വിരുദ്ധ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. ഭീകരപ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ലഷ്‌കര്‍-ഇ-തോയ്ബയുടെ രാഷ്ട്രീയ മുഖമായാണ് പിഎംഎംഎല്‍ പ്രവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്