പാരീസ്: ചരിത്രപ്രസിദ്ധമായ പാരീസിലെ നോട്രെ ഡാം കത്തീഡ്രല്‍ 2024 ഡിസംബര്‍ ഏഴിന് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറക്കും. 12-ാം നൂറ്റാണ്ടിലെ ഐതിഹാസികമായ ഗോതിക് കത്തീഡ്രല്‍ 2019 ഏപ്രിലില്‍ ഉണ്ടായ ശക്തമായ തീപിടുത്തത്തില്‍ ഭാഗീകമായി കത്തിനശിച്ചിരുന്നു.
അഞ്ച് വര്‍ഷത്തെ പുനരുദ്ധാരണ പദ്ധതിക്ക് ശേഷമാണ് നോട്രെ ഡാം കത്തീഡ്രല്‍ വീണ്ടും തുറക്കുന്നത്. 2019 ഏപ്രില്‍ 15 ന് ഉണ്ടായ തീപിടുത്തത്തില്‍ 860 വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. അതിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ തീപിടുത്തത്തല്‍ തകര്‍ന്നു. കത്തീഡ്രലിന്റെ മേല്‍ക്കൂരയ്ക്ക് താഴെ അബദ്ധത്തില്‍ തീ പടരുകയായിരുന്നു. വലിയ നാശനഷ്ടങ്ങളാണ് ചരിത്ര പ്രസിദ്ധമായ ദേവാലയത്തിന് അന്ന് സംഭവിച്ചത്. കണ്ടുനിന്ന പാരീസുകാരുടെ ഹൃദയം തകര്‍ന്നു.
നോട്രെ ഡാമിന്റെ പുനരുദ്ധാരണത്തിന് അഞ്ച് വര്‍ഷമെടുത്തു. സംഭാവനകള്‍ ഒഴുകി, ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ വരെ സംഭാവന ലഭിച്ചു. ലോറിയല്‍ കോസ്മെറ്റിക്സ് ശൃംഖലയുടെ ഉടമകളും കെറിംഗ് ആഡംബര വസ്തുക്കളുടെ സ്ഥാപകനായ ഫ്രാന്‍സ്വാ പിനോള്‍ട്ട് പോലുള്ള ഫ്രഞ്ച് ശതകോടീശ്വര കുടുംബങ്ങളാണ് പ്രധാന സംഭാവനകള്‍ നല്‍കിയത്. ഗോഥിക് വാസ്തുവിദ്യയുടെ പ്രതീകമായ സ്റ്റെയിന്‍ ഗ്ലാസ് ജാലകങ്ങള്‍, മേല്‍ക്കൂര, സിഗ്‌നേച്ചര്‍ ഫ്‌ളൈയിംഗ് ബട്രസ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.
സമഗ്രമായ പുനരുദ്ധാരണത്തിന് ശേഷം, സംഭാവനകളില്‍ നിന്ന് 150 മില്യണ്‍ ഡോളറിന്റെ മിച്ച ഫണ്ട് അവശേഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. ഈ തുക ദേവാലയം സംരക്ഷിക്കുന്നതിനും കെട്ടിടത്തിന്റെ സമഗ്രത നിലനിര്‍ത്തുന്നതിനും ഭാവി പ്രവര്‍ത്തന കാമ്പെയ്നുകളെ പിന്തുണയ്ക്കുന്നതിനും ഉപയോഗിക്കും. ഫ്രഞ്ച് വ്യവസായികള്‍ ഉള്‍പ്പെടെ എല്ലാ ദാതാക്കളും തീപിടുത്തത്തിന്റെ രാത്രിയില്‍ തങ്ങളുടെ പ്രതിബദ്ധതകള്‍ പൂര്‍ണ്ണമായി മാനിച്ചുവെന്ന് പുനരുദ്ധാരണ പദ്ധതിയുടെ മേധാവി ഫിലിപ്പ് ജോസ്റ്റ് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്