ഇസ്ലാമബാദ് : പാകിസ്ഥാനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നാലെ, ഇന്ത്യന്‍ കപ്പലുകളെ സ്വന്തം തുറമുഖങ്ങളില്‍ നിന്ന് പാകിസ്ഥാനും വിലക്കി. പാകിസ്ഥാന്‍ സമുദ്രകാര്യ മന്ത്രാലയത്തിലെ തുറമുഖ, ഷിപ്പിംഗ് വിഭാഗമാണ് ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ കപ്പലുകള്‍ക്ക് പാകിസ്ഥാനും വിലക്കേര്‍പ്പെടുത്തിയത്.
പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതിയും പാക് കപ്പലുകള്‍ക്ക് വിലക്കും തപാല്‍ ഇടപാടുകളുമാണ് കഴിഞ്ഞ ദിവസം ഇന്ത്യ അവസാനിപ്പിച്ചത്. തുടര്‍ന്നാണ് പാകിസ്ഥാന്റെ നടപടി.
ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളിലേക്ക് പ്രവേശിക്കരുതെന്നും പാകിസ്ഥാന്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക് പോകില്ലെന്നുമാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായതിനു പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായത്. ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഏക വ്യാപാര പാതയായ വാഗ-അട്ടാരി അതിര്‍ത്തി അടച്ചിരുന്നു.ഇതിനു പിന്നാലെയാണ് സമ്പൂര്‍ണ ഇറക്കുമതി നിരോധനം ഇന്ത്യ ഏര്‍പ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്