ഇസ്ലാമബാദ്: വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി പാക് സൈനിക വക്താവ് അഹമ്മദ് ഷരീഫ് ചൗധരി. ഇന്ത്യ എന്തെങ്കിലും അബദ്ധം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതിന് പാകിസ്താനില്‍ നിന്ന് ശക്തിമായ പ്രതികരണമുണ്ടാകുമെന്നാണ് സൈനിക മേധാവിയുടെ മുന്നറിയിപ്പ്.
ആക്രമണം എവിടെ തുടങ്ങണമെന്ന് ഇന്ത്യക്ക് തിരഞ്ഞെടുക്കാം. എന്നാല്‍ അത് എങ്ങോട്ട് പോകണമെന്നും എങ്ങനെ അവസാനിപ്പിക്കണമെന്നും പാകിസ്ഥാന്‍ തീരുമാനിക്കും. രാജ്യത്തിന്റെ പരമാധികരത്തിനും സുരക്ഷയ്ക്കും വേണ്ടി ഏതറ്റം വരെയും പോകാനും പാകിസ്ഥാന് മടിയില്ലെന്നും സൈനിക മേധാവി പറഞ്ഞു.
പാക്കിസ്ഥാന്‍ കരസേനയും നാവികസേനയും വ്യോമസേനയും കര, വ്യോമ, കടല്‍ മേഖലകളില്‍ ഏതൊരു ആക്രമണത്തിനെതിരെയും പ്രതികരിക്കാന്‍ പൂര്‍ണ്ണ സജ്ജമാണെന്നും കിഴക്കന്‍, പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) മേധാവി ലഫ്റ്റനന്റ് ജനറല്‍ ചൗധരി പറഞ്ഞു. ഇന്ത്യയുടെ കണ്ടെത്തലുകള്‍ തള്ളിയ ഷരീഫ്. ചുരുങ്ങിയ സമയത്തിനുള്ള പാകിസ്ഥാന്റെ പങ്ക് കണ്ടെത്താന്‍ ഇന്ത്യക്ക് എങ്ങനെ സാധിച്ചുവെന്നും പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്