ഇസ്ലാമാബാദ്: 2025 ല്‍ പാകിസ്ഥാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ നിന്നുമുള്ള മരണങ്ങള്‍ സമീപ വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഭീകരാക്രമണങ്ങളിലും ആഭ്യന്തര സംഘര്‍ങ്ങളിലും ഏറ്റവുമധികം സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ട വര്‍ഷമാകുകയാണ് 2025 എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ, ബലൂച് വിമതരില്‍ നിന്നും മറ്റ് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നുമുള്ള ആക്രമണങ്ങളുടെ വര്‍ദ്ധനവ് ഇസ്ലാമാബാദിനെ വലയം ചെയ്യുകയായിരുന്നു. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം, 2025 ലെ ആദ്യ അഞ്ച് മാസങ്ങളില്‍ ബലൂചിസ്ഥാനില്‍ മാത്രം 350-ലധികം പ്രധാന ആക്രമണങ്ങള്‍ പാകിസ്ഥാന്‍ സൈന്യത്തെയും മറ്റും ലക്ഷ്യമിട്ടുണ്ടായി.
ഏറ്റവും പുതിയ ഡാറ്റ പ്രകാരം, വിവിധ ആഭ്യന്തര സംഘര്‍ഷങ്ങളിലും ഭീകരാക്രമണങ്ങളിലും 191 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. അതേസമയം 2025 ജനുവരി മുതല്‍ മെയ് ആദ്യം വരെ പാകിസ്ഥാന്‍ സുരക്ഷാ സേനയിലെ (സൈന്യം, വ്യോമസേന, പോലീസ്) 398 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂരിനിടെ ഉണ്ടായ നാശനഷ്ടങ്ങള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയായി ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. മെയ് 6, 7 തിയതികളില്‍ ഇന്ത്യന്‍ സായുധ സേന നിയന്ത്രണ രേഖയിലെ (എല്‍ഒസി) പ്രദേശങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് സ്ഥലങ്ങളിലും 21 ലക്ഷ്യങ്ങളിലും ആക്രമണം നടത്തി.
മെയ് 6, 7 തിയതികളിലെ ആദ്യ ആക്രമണങ്ങളില്‍ 100-ലധികം ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍. മെയ് 9, 10 തിയതികളിലെ ഇന്ത്യന്‍ പ്രതികരണത്തില്‍ 13 പാകിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടു. അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ 35-40 പാക് സൈനികരും കൊല്ലപ്പെട്ടു.
മൊത്തത്തില്‍, ഓപ്പറേഷന്‍ സിന്ദൂരിന്റെ ഫലമായി 50-ലധികം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും കുറഞ്ഞത് 35 പേര്‍ക്ക് മാരകമല്ലാത്ത പരിക്കുകള്‍ സംഭവിച്ചതായും കണക്കാക്കപ്പെടുന്നു. ആഭ്യന്തര കലാപങ്ങളില്‍ നേരത്തെയുണ്ടായ നാശനഷ്ടങ്ങളുമായി ചേര്‍ന്ന്, 2025-ല്‍ പാക് സൈനികരുടെ മൊത്തം മരണസംഖ്യ വെറും അഞ്ച് മാസത്തിനുള്ളില്‍ 500 കവിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്