ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനായി ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് പാകിസ്ഥാനില്‍. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡല്‍ ബിസിസിഐയും ഐസിസിയും മുന്നോട്ടുവയ്ക്കുന്നുവെങ്കിലും ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കായി കോടിക്കണക്കിന് പണം മുടക്കിയാണ് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി സ്റ്റേഡിയങ്ങള്‍ പിസിബി പുതുക്കിപ്പണിയുന്നത്. അതേസമയം ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെ ടൂര്‍ണമെന്റ് മൊത്തമായും പാകിസ്ഥിനില്‍ നിന്ന് മാറ്റേണ്ടിവരുമോ എന്നതാണ് പിസിബിയുടെ ആശങ്ക. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പ്രക്ഷോഭമാണ് പുതിയ വെല്ലുവിളി.
തലസ്ഥാന നഗരമായ ഇസ്ലാമബാദിനെ മുള്‍മുനയില്‍ നിര്‍ത്തി ആയിരങ്ങളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. നാല് പേരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്