ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമാകവെ പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ ഇന്ത്യന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തി.
'പാകിസ്ഥാന്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്‍ (പിബിഎ) രാജ്യത്തുടനീളമുള്ള പാകിസ്ഥാന്‍ എഫ്എം റേഡിയോ സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് ഉടനടി നിര്‍ത്തിവച്ചിരിക്കുന്നു,' പിബിഎ സെക്രട്ടറി ജനറല്‍ ഷക്കീല്‍ മസൂദ് പറഞ്ഞു.
പിബിഎയുടെ തീരുമാനത്തെ ദേശസ്‌നേഹം ഉള്ള നിലപാട് എന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി അട്ട തരാര്‍ പ്രശംസിച്ചു.
'പിബിഎയുടെ ദേശസ്‌നേഹപരമായ പ്രവൃത്തി വളരെയധികം വിലമതിക്കപ്പെടുന്നു, ഇത് മുഴുവന്‍ രാജ്യത്തിന്റെയും കൂട്ടായ വികാരത്തെ പ്രതിഫലിപ്പിക്കുന്നു.' അട്ട തരാര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്