ഹിസ്ബുള്ള വെടിനിർത്തൽ കരാർ ലംഘിച്ചാൽ 'തീവ്രമായ യുദ്ധത്തിന്' തയ്യാറെടുക്കാൻ ഐഡിഎഫിന് നിർദ്ദേശം നൽകി നെതന്യാഹു

NOVEMBER 29, 2024, 7:12 AM

വെടിനിർത്തൽ വ്യവസ്ഥകൾ പാലിക്കുന്നതിൽ ഹിസ്ബുള്ള പരാജയപെട്ടാൽ അത് "തീവ്രമായ യുദ്ധ"ത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്ത്.  ലെബനൻ വെടിനിർത്തലിന് ശേഷമുള്ള തൻ്റെ ആദ്യ അഭിമുഖത്തിൽ ആണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

"ഇക്കാര്യത്തിൽ ഞാൻ IDF നിർദ്ദേശങ്ങൾ നൽകി," എന്ന് നെതന്യാഹു ചാനൽ 14-നോട് പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

"വൻതോതിൽ കരാർ ലംഘനം നടന്നാൽ, ഞങ്ങൾ ഇപ്പോൾ ചെയ്യുന്നത് പോലെ മാത്രമല്ല, എല്ലാ സമയത്തും ബലപ്രയോഗത്തിലൂടെ പ്രവർത്തിക്കും. കരാർ വലംഘനം നടന്നാൽ, ഒരു തീവ്രമായ യുദ്ധത്തിന് തയ്യാറാകാൻ ഞാൻ ഐഡിഎഫിന് നിർദ്ദേശം നൽകി" എന്നാണ് നെതന്യാഹു വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വിവിധ മുന്നണികളിൽ നടക്കുന്ന യുദ്ധശ്രമങ്ങളെക്കുറിച്ചുള്ള ഒരു മീറ്റിംഗിനായി നെതന്യാഹു ഉപദേശകറുമായി ചർച്ച ചെയ്തു എന്നും ചാനൽ 13 വ്യക്തമാക്കുന്നു.

തെക്കൻ ലെബനനിൽ എന്തുകൊണ്ടാണ് ഇസ്രായേൽ ഒരു ബഫർ സോൺ സ്ഥാപിക്കാത്തത് എന്ന ചോദ്യത്തിന്, "ഭൂമി അധിനിവേശ ഭീഷണി നീക്കം ചെയ്തു" എന്ന് നെതന്യാഹു വിശദീകരിച്ചു. ഐഡിഎഫ് ഭൂഗർഭ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങളും ഭൂഗർഭ ബങ്കറുകളും തുരങ്കങ്ങളും നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികളിൽ ആത്മവിശ്വാസം തോന്നിയാൽ വടക്കൻ നിവാസികൾ ക്രമേണ മടങ്ങിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാൻ്റെ ആണവ അഭിലാഷങ്ങളെ സംബന്ധിച്ച്, "ഇറാൻ ആണവായുധം കൊണ്ടുവരുന്നത് തടയാൻ ഞാൻ എല്ലാം ചെയ്യും" എന്ന്  അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം ഇസ്രയേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ ബുധനാഴ്ച പുലർച്ചെ 4 മണിക്ക് (02:00 GMT) ആരംഭിച്ചു, വെടിനിർത്തൽ വ്യവസ്ഥകൾ പ്രകാരം, അടുത്ത 60 ദിവസത്തിനുള്ളിൽ തെക്കൻ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ "പടിപടിയായി പിൻവലിക്കാൻ" ഇസ്രായേൽ ഒരുങ്ങുന്നു എന്നും പിന്നാലെ ലെബനൻ സൈന്യം പ്രദേശത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുന്നു എന്നും റിപോർട്ടുകൾ ഉണ്ട്.

2023 ഒക്‌ടോബർ 8-ന് ഗസ്സയിലെ ഫലസ്തീനികളുടെ ഐക്യദാർഢ്യവുമായി ലെബനൻ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയതോടെയാണ് സംഘർഷം ആരംഭിച്ചത്. അതിർത്തി കടന്നുള്ള അക്രമം മാസങ്ങളോളം തുടർന്നിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ കുറഞ്ഞത് 3,823 പേർ മരിക്കുകയും 15,859 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam