ലണ്ടൻ: ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് മുൻ യുകെ പ്രധാനമന്ത്രി ഋഷി സുനക്. 'മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിന്ന് ഒരു രാജ്യവും തങ്ങൾക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ഒരു രാജ്യവും അംഗീകരിക്കേണ്ടതില്ല. തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം ലഭിക്കില്ല.' സുനക് എക്‌സിൽ പോസ്റ്റ് ചെയ്തു.
യുകെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 'പഹൽഗാമിലെ ക്രൂരമായ ആക്രമണം നവദമ്പതികളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങൾ കവർന്നെടുത്തു. ദുഃഖിക്കുന്നവർക്കൊപ്പം യു.കെ നിലകൊള്ളുന്നുവെന്നും ഭീകരത ഒരിക്കലും വിജയിക്കില്ലെന്നും ഞങ്ങൾ ഇന്ത്യയുടെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് പിന്തുണക്കാൻ തന്റെ രാജ്യം തയ്യാറാണെന്ന് യു.കെ വ്യാപാര സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്