ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് തത്വത്തില്‍ അംഗീകാരം നല്‍കി. എന്നാല്‍ കരാറിലെ ചില വ്യവസ്ഥകള്‍ സംബന്ധിച്ച് ഇസ്രയേലിന് ആശയക്കുഴപ്പമുണ്ട്. കരാര്‍ തിങ്കളാഴ്ച ലെബനനിലേക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു.
അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങള്‍ ഇപ്പോഴും ചര്‍ച്ചയിലാണ്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുന്നതുവരെ കരാറിന് അന്തിമ അംഗീകാരം ലഭിക്കില്ല. വെടിനിര്‍ത്തല്‍ കരാര്‍ അന്തിമമായാല്‍ ഇസ്രായേല്‍ മന്ത്രിസഭയും അംഗീകരിക്കണം.
''ഞങ്ങള്‍ ഒരു കരാറിലേക്കുള്ള ദിശയിലേക്ക് നീങ്ങുകയാണ്, പക്ഷേ ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്,'' ഇസ്രായേല്‍ സര്‍ക്കാര്‍ വക്താവ് ഡേവിഡ് മെന്‍സര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ച, യുഎസ് പ്രതിനിധി ആമോസ് ഹോച്ച്സ്റ്റീന്‍ ബെയ്‌റൂട്ട് സന്ദര്‍ശിച്ച് ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്