ധാക്ക: ബംഗ്ലാദേശിലെ തീവ്രവാദ ഗ്രൂപ്പുകള്‍ ചിറ്റഗോങ്ങിലെ രണ്ട് ക്ഷേത്രങ്ങള്‍ ആക്രമിക്കുകയും ന്യൂനപക്ഷ ഹിന്ദു സമുദായത്തിലെ അംഗങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഈ പ്രദേശത്ത് താമസിക്കുന്ന ഹിന്ദുക്കള്‍ ഇതെത്തുടര്‍ന്ന് സുരക്ഷിതമായ അഭയകേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം മുസ്ലീം വിഭാഗം ചിറ്റഗോങ്ങിലെ കോട്വാലി പോലീസ് സ്റ്റേഷന് സമീപമുള്ള ന്യൂനപക്ഷ സമുദായ അംഗങ്ങളുടെ കടകള്‍ ലക്ഷ്യമിട്ട് അക്രമണം ആരംഭിക്കുകയായിരുന്നു.
ജമാഅത്തെ ഇസ്ലാമി, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) എന്നിവയില്‍ നിന്നുള്ള തീവ്രവാദികളാണ് രാധാ ഗോവിന്ദ, ശാന്തനേശ്വരി മാത്രി ക്ഷേത്രങ്ങള്‍ ലക്ഷ്യമിട്ടതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഹിന്ദുമത സംഘടനയായ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് മാര്‍ച്ച് നടക്കുന്നതിനിടെയാണ് സംഭവം.
പോലീസും സൈന്യവും ഹിന്ദുക്കളെ രക്ഷിക്കാന്‍ എത്തിയില്ലെന്നും അക്രമത്തിന് മൗനാനുവാദം നല്‍കിയെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ചിറ്റഗോംഗിലെ ഈ പ്രദേശത്ത് ജനസംഖ്യയുടെ 90% ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. അക്രമം രൂക്ഷമാകുമെന്ന് ഭയന്ന് നിരവധി സമുദായാംഗങ്ങള്‍ പ്രദേശത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ട്.
ഓഗസ്റ്റില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിനു ശേഷം ബംഗ്ലാദേശില്‍ 200 ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
ഹിന്ദു സന്യാസി ചിന്‍മോയ് കൃഷ്ണ ദാസ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സംഭവമായി. ചിന്‍മോയ് ദാസിന്റെ അറസ്റ്റ് ഹിന്ദു സമൂഹത്തില്‍ നിന്ന് വന്‍ പ്രതിഷേധത്തിന് കാരണമാവുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. ഇതിനിടെ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി നല്‍കുകയും ബംഗ്ലാദേശ് സര്‍ക്കാര്‍ സംഘടനയെ 'മതമൗലികവാദ സംഘടന' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആഗോള സംഘടനയെ നിരോധിക്കാന്‍ കോടതി വിസമ്മതിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്