മെക്‌സിക്കോ സിറ്റി മേയര്‍ ക്ലാര ബ്രൂഗഡയുടെ രണ്ട് അടുത്ത സഹായികള്‍ വെടിയേറ്റു മരിച്ചു

MAY 20, 2025, 3:12 PM

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയുടെ മേയര്‍ ക്ലാര ബ്രൂഗഡയുടെ രണ്ട് അടുത്ത സഹായികളെ പട്ടാപ്പകല്‍ നഗരത്തിലെ തെരുവില്‍ വെച്ച് വെടിവെച്ചു കൊലപ്പെടുത്തി. തലസ്ഥാന നഗരത്തിന്റെ മധ്യഭാഗത്താണ് ആക്രമണം നടന്നത്. മെക്‌സിക്കോയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള അക്രമ സംഭവങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. 

'ഇതൊരു നിന്ദ്യമായ സംഭവമാണ്, മേയര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്‍കും,' മെക്‌സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പറഞ്ഞു. 

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളാണ് വെടിവയ്പ്പ് നടത്തിയത്. ബ്രൂഗഡയുടെ പേഴ്സണല്‍ സെക്രട്ടറി സിമെന ഗുസ്മാനും ഉപദേശകരില്‍ ഒരാളായ ജോസ് മുനോസുമാണ് കൊല്ലപ്പെട്ടത്. 

vachakam
vachakam
vachakam

മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ നിരവധി വെടിയുണ്ടകളേറ്റ ഒരു കറുത്ത ഓഡി കാറിന്റെ ചിത്രങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പങ്കിട്ടു. വെടിവയ്പ്പ് സമയത്ത് മേയര്‍ ബ്രൂഗഡ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam