കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റുമരിച്ചതായി റിപ്പോർട്ട്. അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്‌ളാറ്റിൽ ആണ് മലയാളി നഴ്സ് ദമ്പതികളെ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്വ് ജാബർ ഹോസ്പിറ്റലിലും ഭാര്യ ഡിഫെൻസിലും ജോലിക്കാരനായിരുന്നു.
എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരണമടഞ്ഞത്. ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാൽ മക്കളെ ഇവർ നാട്ടിലേക്കയച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം മരണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്