ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി മുങ്ങി മലയാളി; പരാതിയുമായി ലുലു 

MARCH 27, 2024, 7:57 PM

അബുദബി: അബുദാബിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്നും ഒന്നരക്കോടി രൂപയുമായി ജീവനക്കാരൻ കടന്നു കളഞ്ഞതായി പരാതി. അൽ ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായ കണ്ണൂർ നാറാത്ത് സ്വദേശിക്കെതിരെയാണ് പരാതി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  

15 വർഷമായി സർവ്വീസിലുണ്ടായിരുന്ന മുഹമ്മദ് നിയാസിനെതിരെ സ്ഥാപനം അബുദാബി പൊലീസിൽ പരാതി  നൽകി എന്നാണ് പുറത്തു വരുന്ന വിവരം. മിനിഞ്ഞാന്ന്  ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.   

ആറ് ലക്ഷത്തോളം ദിർഹത്തിന്റെ കുറവാണ് കണ്ടെത്തിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.  പാസ്പോർട്ട് ഉപേക്ഷിച്ചാണ് നിയാസ് അപ്രത്യക്ഷനായത്. യുഎഇയിലുണ്ടായിരുന്ന നിയാസിന്റെ കുടുംബവും ഇതിന് തൊട്ടുമുൻപ് നാട്ടിലേക്ക് മടങ്ങി എന്നാണ് പുറത്തു വരുന്ന വിവരം. എംബസി വഴി കേരള പൊലീസിലും ലുലു പരാതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam