ബെയ്റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അല്‍-തൈരി പട്ടണത്തിന് അടുത്തുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവര്‍ത്തക അമാല്‍ ഖലീലും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സീനബ് ഫരാജും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്.
അമാല്‍ ഖലീല്‍ കൊല്ലപ്പെടുകയും ഫോട്ടോഗ്രാഫര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍-അഖ്ബാര്‍ പത്രത്തിലെ മാധ്യമപ്രവര്‍ത്തകയാണ് അമാല്‍ ഖലീല്‍. ഖലീലിന്റെ മരണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. എന്നാല്‍ തങ്ങളുടെ ആക്രമണങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
43 വയസ്സുകാരിയായ ഖലീലിന്റെ മരണത്തോടെ ലബനനില്‍ ബുധനാഴ്ചയുണ്ടായ ആക്രമമണത്തില്‍ മരണപ്പെട്ടവരുടെ എണ്ണം അഞ്ചായി. ഏപ്രില്‍ 16ന് ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ദിവസമായിരുന്നു ഇതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
