ജെറുസലേം: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചബാദ് ദൂതന്‍ റബ്ബി സ്വി കോഗനെ കഴിഞ്ഞ വ്യാഴാഴ്ച സംശയാസ്പദമായ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയും ആയിരുന്നു. കോഗന്റെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവും ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. കോഗന്റെ മരണം അതിശക്തമായ ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
അനുഗ്രഹീതമായ സ്മരണകളുള്ള സ്വി കോഗന്റെ കൊലപാതകം, യഹൂദവിരുദ്ധ ഭീകരതയുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണെന്ന് പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കാന്‍ ഇസ്രായേല്‍ ഭരണകൂടം എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും ഇസ്രായേല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
2020-ല്‍ ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയ അബ്രഹാം ഉടമ്പടിയെത്തുടര്‍ന്ന് യുഎഇയിലെ ജൂതജീവിതം വിപുലീകരിക്കുന്നതില്‍ 28 കാരനായ കോഗന്‍ ഒരു പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ്. ജൂത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ഗള്‍ഫ് മേഖലയിലുടനീളം കോഷര്‍ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്