ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്നു. ഗാസയിലെ പ്രധാന തെക്കന്‍ നഗരമായ ഖാന്‍ യൂനിസിന്റെ മധ്യഭാഗത്ത് നിന്ന് താമസക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ ഉത്തരവിട്ടു, പിന്നാലെ ഗാസയില്‍ തങ്ങളുടെ വ്യോമ, കര ആക്രമണം തുടരുകയാണെന്ന് രാജ്യത്തിന്റെ പ്രതിരോധ സേന അറിയിച്ചു.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു. ശേഷം ഇസ്രായേല്‍ സേന ഖാന്‍ യൂനിസിലേക്ക് തള്ളിക്കയറി ഗാസ മുനമ്പിന്റെ തെക്കന്‍ ഭാഗത്തേക്ക് ആക്രമണം വ്യാപിപ്പിച്ചു. അതേസമയം, ഇരുപക്ഷവും തമ്മിലുള്ള വടക്കന്‍ മേഖലയിലെ പോരാട്ടത്തിലും കുതിപ്പ് തുടരുകയാണ് .
ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 17,700 പലസ്തീനികള്‍ ഇതുവരെമരിച്ചു. മരണങ്ങളില്‍ 40 ശതമാനവും 18 വയസ്സിന് താഴെയുള്ള കുട്ടികളാണെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്