'ഇറാന്റെ മറ്റൊരു ഉന്നത സൈനിക കമാന്‍ഡറെ കൂടി ഇല്ലാതാക്കി'; വിവരങ്ങള്‍ പങ്കുവച്ച് ഇസ്രായേല്‍ 

JUNE 17, 2025, 12:08 PM

ടെല്‍ അവീവ്: ഇറാന്റെ ഉന്നത സൈനിക കമാന്‍ഡര്‍മാരില്‍ ഒരാളെ ഇല്ലാതാക്കിയതായി ഇസ്രായേല്‍. ഇറാന്റെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനായ അലി ഷദ്മാനിയാണ് മധ്യ ടെഹ്റാനില്‍ ഐഎഎഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ച് ദിവസത്തിനുള്ളില്‍ രണ്ടാം തവണയും ഭരണകൂടത്തിന്റെ ഉന്നത സൈനിക കമാന്‍ഡറായ ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫിനെ ഐഡിഎഫ് ഇല്ലാതാക്കിയെന്ന് ഇസ്രായേല്‍ പ്രതിരോധ സേന എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.

കൃത്യമായ രഹസ്യാന്വേഷണത്തെത്തുടര്‍ന്ന്, ഇറാന്റെ ഏറ്റവും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനും ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമായ അലി ഷദ്മാനി മധ്യ ടെഹ്റാനില്‍ ഒരു ഐഎഎഫ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു പോസ്റ്റില്‍ വ്യക്തമാക്കിയത്.എന്നാല്‍ ഇക്കാര്യത്തില്‍ ഇറാനില്‍ നിന്ന് ഒരു പ്രതികരണവും ഇതുവരെ ഉണ്ടായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam