ഗാസ: തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള യൂറോപ്യന്‍ ഗാസ ആശുപത്രിയുടെ മുറ്റത്തേക്കും പരിസരത്തേക്കും ഒമ്പത് ഇസ്രായേലി മിസൈലുകള്‍ പതിച്ചു. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആശുപത്രിക്ക് അടിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു 'ഹമാസ് കമാന്‍ഡ് സെന്റര്‍' ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസ് കൂടുതല്‍ തടവുകാരെ മോചിപ്പിക്കാന്‍ ഒരു കരാറിലെത്തിയാലും ഇസ്രായേല്‍ ഗാസയ്ക്കെതിരായ യുദ്ധം നിര്‍ത്താന്‍ ഒരു വഴിയുമില്ല എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വരും ദിവസങ്ങളില്‍ സമഗ്രമായ സൈനിക ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്ച ഖാന്‍ യൂനിസിലുള്ള നാസര്‍ മെഡിക്കല്‍ കോംപ്ലക്സില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. പാലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ ഹസ്സന്‍ എസ്ലൈഹ് ഉള്‍പ്പെടെ രണ്ട് പേര്‍ ഇവിടെ കൊല്ലപ്പെട്ടു.
ഏപ്രില്‍ 7 ന് ആശുപത്രിക്ക് സമീപമുള്ള ഒരു മീഡിയ ടെന്റില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെ ബേണ്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്ന എസ്ലൈഹ് കൊല്ലപ്പെട്ടതായി ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്