ജെറുസലേം: ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് ചൊവ്വാഴ്ച ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്‍കി. ഏകദേശം 3,800 പേര്‍ കൊല്ലപ്പെടുകയും 16,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തലെബനനിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇത് വഴിയൊരുക്കും.
ഇസ്രായേല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ലെബനീസ് വൃത്തങ്ങള്‍ പറഞ്ഞു.
ലെബനനിലെ വെടിനിര്‍ത്തല്‍, ഹമാസുമായി ഇസ്രായേല്‍ യുദ്ധം ചെയ്യുന്ന ഗാസയില്‍ വെടിനിര്‍ത്തലും ബന്ദി-മോചന കരാറും വേഗത്തിലാക്കുമെന്ന് സൂചനയില്ല.
ലെബനന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം തെക്കന്‍ ലെബനനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുകയും പ്രദേശത്ത് സൈനിക വിന്യാസം നടത്താന്‍ ലെബനന്‍ സൈന്യത്തെ അനുവദിക്കുകയും വേണം. ലിറ്റാനി നദിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള തങ്ങളുടെ സായുധ സാന്നിധ്യം അവസാനിപ്പിക്കും.
ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങുന്നതോടെ തെക്കന്‍ ലെബനനില്‍ കുറഞ്ഞത് 5,000 സൈനികരെ വിന്യസിക്കാന്‍ ലെബനീസ് സൈന്യം തയ്യാറാണെന്നും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അമേരിക്കയ്ക്ക് പങ്കുവഹിക്കാനാകുമെന്നും ലെബനന്‍ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബ് പറഞ്ഞു.
ചൊവ്വാഴ്ച ബെയ്റൂട്ടിലും ലെബനന്റെ മറ്റ് ഭാഗങ്ങളിലും ജനസാന്ദ്രതയേറിയ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍ ലക്ഷ്യമിട്ടും ഇസ്രായേല്‍ ആക്രമണം തുടര്‍ന്നു. വ്യോമാക്രമണത്തില്‍ ഏഴ് പേരെങ്കിലും കൊല്ലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്