ധാക്ക: ഇസ്‌കോണ്‍ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്) മത മൗലികവാദ സംഘടനയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിക്ക് മറുപടിയായാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇത്തരത്തില്‍ അഭിപ്രായമറിയിച്ചത്.
ഇസ്‌കോണ്‍ സന്യാസിയും ഹിന്ദു നേതാവുമായ ചിന്‍മോയ് കൃഷ്ണ ദാസ് ബ്രഹ്‌മചാരിയുടെ അറസ്റ്റിലും ഇസ്‌കോണും മറ്റ് ഹിന്ദു ക്ഷേത്രങ്ങളും തീവ്ര ഇസ്ലാമിക സംഘടനകള്‍ ആക്രമിക്കുന്നതിലും പ്രതിഷേധിച്ച് ഹിന്ദു സമൂഹം ബംഗ്ലാദേശിലുടനീളം വ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കവെയാണ് സംഘടനയെ നിരോധിക്കാന്‍ നീക്കം നടക്കുന്നത്.
ബുധനാഴ്ചയാണ് ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്. വാദത്തിനിടെ, ഇസ്‌കോണ്‍ എങ്ങനെയാണ് ബംഗ്ലാദേശില്‍ സ്ഥാപിച്ചതെന്ന് അറ്റോര്‍ണി ജനറലിനോട് കോടതി ആരാഞ്ഞു. സംഘടന ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മതമൗലികവാദ സംഘടനയാണെന്നും അറ്റോര്‍ണി ജനറല്‍ എംഡി അസദുസ്സമാന്‍ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളായതിനാല്‍ ഭരണഘടനയില്‍ നിന്ന് 'മതേതര' എന്ന വാക്ക് നീക്കം ചെയ്യാന്‍ രണ്ടാഴ്ച മുമ്പ് അറ്റോര്‍ണി ജനറല്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലോക നേതാക്കള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാ രാമന്‍ ദാസ് അഭ്യര്‍ത്ഥിച്ചു. ജനുവരി 20 ന് യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനാരോഹണം ചെയ്യുന്നതിനെ തുടര്‍ന്ന് സ്ഥിതി മെച്ചപ്പെടുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
'ബംഗ്ലാദേശില്‍ പോലും വെള്ളപ്പൊക്ക സമയത്ത് ഞങ്ങള്‍ നിരവധി ആളുകളെ സേവിച്ചു. ലോകമെമ്പാടുമുള്ള എട്ട് ബില്യണ്‍ ആളുകള്‍ക്ക് ഇസ്‌കോണ്‍ ഭക്ഷണം നല്‍കി. ഞങ്ങളെ തീവ്രവാദ തീവ്രവാദ സംഘടന എന്നാണോ വിളിക്കുന്നത്?' അദ്ദേഹം ചോദിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്