ടെഹ്‌റാൻ: ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് പിന്തുണ അറിയിച്ച അസർബൈജാനും തുർക്കിയ്ക്കും തിരിച്ചടി. ഇന്ത്യൻ വിനോദസഞ്ചാരികൾ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകൾ റദ്ദാക്കി.
തുർക്കിയിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ ഏകദേശം 22 ശതമാനം പേരും, അസർബൈജാനിലേക്കുള്ള യാത്ര ബുക്ക് ചെയ്തവരിൽ 30 ശതമാനത്തിന് മുകളിൽ പേരും യാത്രകൾ റദ്ദാക്കിയിരിക്കുന്നതായാണ് വിവരം.
കഴിഞ്ഞ വർഷം 3.8 ലക്ഷം ഇന്ത്യക്കാരാണ് ഈ രണ്ട് രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതെന്നാണ് റിപ്പോർട്ട്. ഓരോ യാത്രക്കാരനിൽ നിന്ന് 60,000-70,000 രൂപ കണക്കാക്കുമ്പോൾ ഏകദേശം 2,500 മുതൽ 3,000 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ ഇന്ത്യക്കാർ ചെലവഴിച്ചിരുന്നത്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുകയും ഇരു രാജ്യങ്ങളും യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് വിവിധ രാജ്യങ്ങൾ ഇന്ത്യയെയും പാകിസ്ഥാനെയും പിന്തുണച്ച് രംഗത്തെത്തി.
ഈ സമയത്താണ് തുർക്കി പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുവന്നത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിലൂടെ തുർക്കി തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന വാദങ്ങളും ഉയർന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്