ഡമാസ്കസ്: യുദ്ധക്കെടുതിയിൽ തകർന്ന സിറിയയിൽ ഐഎംഎഫ് (അന്താരാഷ്ട്ര നാണയ നിധി) സന്ദർശനം നടത്തി. 2009 ന് ശേഷം ഇതാദ്യമായാണ് ഐഎംഎഫ് സിറിയയിലേക്ക് ഒരു സംഘത്തെ അയയ്ക്കുന്നത്.
ദീർഘകാലമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽ നിന്നും സാമ്പത്തിക തകർച്ചയിൽ നിന്നും രാജ്യത്തെ പുനർനിർമ്മിക്കാനുള്ള പദ്ധതികളുമായാണ് ഐഎംഎഫ് സംഘം സിറിയയിലെത്തിയത്. ജൂൺ 1 മുതൽ 5 വരെ സിറിയയിലെ ഡമാസ്കസിൽ സംഘം സന്ദർശനം നടത്തിയതായി ഐഎംഎഫ് സ്ഥിരീകരിച്ചു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുനർനിർമിക്കാൻ ഐ.എം.എഫിന് എങ്ങനെ സഹായിക്കാനാകുമെന്നതിനെക്കുറിച്ച് സിറിയയിലെ പുതിയ സർക്കാരുമായി സംഘം ചർച്ച നടത്തി.
2011ൽ ആരംഭിച്ച ആഭ്യന്തരയുദ്ധം രാജ്യത്തുടനീളം വലിയ നാശനഷ്ടത്തിനും പട്ടിണിക്കും കാരണമായിട്ടുണ്ട്. വിമത സേനയുടെ പെട്ടെന്നുള്ള ആക്രമണത്തെ തുടർന്ന് സിറിയയുടെ മുൻ പ്രസിഡൻ്റ് ബഷർ അൽ-അസദിന് ഡിസംബറിൽ അധികാരത്തിൽ നിന്നും ഒഴിയേണ്ടിവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്