ബെയ്ജിങ്: ലോകത്തെ ഏറ്റവും വലിയ സ്വര്‍ണശേഖരം ചൈനയില്‍ കണ്ടെത്തി. 83 ബില്യണ്‍ ഡോളര്‍ (ഏഴ് ലക്ഷം കോടി) വിലമതിപ്പുള്ള സ്വര്‍ണ ശേഖരമാണ് കണ്ടെത്തിയത്. ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുതാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പിംഗ്ജിയാംഗ് കൗണ്ടിയിലാണ് അത്ഭുതപ്പെടുത്തുന്ന ഈ സ്വര്‍ണശേഖരമുള്ളതെന്ന് ഹുനാന്‍ പ്രവിശ്യയിലെ ജിയോളജിക്കല്‍ ബ്യൂറോ അറിയിച്ചു. ആയിരം മെട്രിക് ടണ്‍ ഉയര്‍ന്ന നിലവാരമുള്ള സ്വര്‍ണ അയിരാണ് ഇവിടെയുള്ളത്. നേരത്തെ ഈ റെക്കോര്‍ഡ് സൗത്ത് ആഫ്രിക്കയ്ക്കായിരുന്നു.
രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ 40 സ്വര്‍ണ വെയ്‌നുകളാണ് അവിടെ കണ്ടെത്തിയത്. ഇതില്‍ മാത്രം 300 മെട്രിക് സ്വര്‍ണം അടങ്ങിയിരിക്കാമെന്നാണ് വിലയിരുത്തല്‍. ഓരോ മെട്രിക് ടണ്‍ അയിരില്‍ നിന്നും 138 ഗ്രാം വരെ സ്വര്‍ണം ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഭൂഗര്‍ഭ ഖനികളില്‍ നിന്നുള്ള അയിരില്‍ 8 ഗ്രാമില്‍ കൂടുതല്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഉയര്‍ന്ന നിലവാരമുള്ളതായി കണക്കാക്കും.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങളോളം തുടര്‍ച്ചയായി സ്വര്‍ണത്തിന്റെ അംശമുള്ള ദ്രാവകങ്ങള്‍ പാറകളിലൂടെ ചലിക്കുന്നതിന്റെ ഫലമായാണ് സ്വര്‍ണ ശേഖരങ്ങള്‍ രൂപപ്പെടുന്നതെന്ന് പറയപ്പെടുന്നു. 3 ഡി മോഡലിംഗ് ഉപയോഗിച്ച് ഖനനം നടത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഇവിടെ നിന്ന് കൂടുതല്‍ നിക്ഷേപം കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയില്‍ സ്ഥിതി ചെയ്യുന്ന ഖനിയില്‍ നിന്ന് 900 മെട്രിക് ടണ്‍ അയിര് കണ്ടെത്തിയ റെക്കോര്‍ഡാണ് ചൈനയിലെ ശേഖരം പഴങ്കഥയാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്