മനില: വൈസ് പ്രസിഡന്റ് സാറ ഡ്യുട്ടേര്‍ട്ട് തനിക്ക് നേരേ മുഴക്കിയ വധ ഭീഷണിക്കെതിരേ പൊരുതുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍. ശനിയാഴ്ചയാണ് ഒരു ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിനിടെ പ്രസിഡന്റിനെ വധിക്കുമെന്ന് വൈസ് പ്രസിഡന്റ് ഡ്യുട്ടേര്‍ട്ട് ഭീഷണി മുഴക്കിയത്.
അതേസമയം ഭീഷണിയെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയായികണക്കാക്കുന്നതായി ദേശീയ സുരക്ഷാകൗണ്‍സില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വൈസ് പ്രസിഡന്റിനെ അന്വേഷണത്തിനായി വിളിച്ചുവരുത്തുമെന്നും നീതിന്യായ വകുപ്പ് അറിയിച്ചു. മാര്‍ക്കോസ് ജൂനിയറിനുള്ള സുരക്ഷ വര്‍ധിപ്പിച്ചു.
താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റിനെയും ഭാര്യയെയും ജനപ്രതിനിധിസഭാ സ്പീക്കറെയും വധിക്കാനുള്ള വാടകക്കൊലയാളിയെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നായിരുന്നു അവരുടെ പരാമര്‍ശം. അത് തമാശയല്ലെന്നും പ്രസിഡന്റും ഭാര്യയും അഴിമതിക്കാരാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു.
പൊതുഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണവുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റിനെതിരേ അന്വേഷണം നടന്നിരുന്നു. അത് തടസപ്പെടുത്താന്‍ വൈസ്പ്രസിഡന്റിന്റെ ഉദ്യോഗസ്ഥ മേധാവി ശ്രമിച്ചതോടെ അയാളെ മാറ്റാന്‍ പ്രസിഡന്റ് ഉത്തരവിട്ടതാണ് പ്രകോപനത്തിന് കാരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്