ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ലെബനനിൽ ആഘോഷങ്ങൾ തുടങ്ങി. അമേരിക്കയുടെയും ഫ്രാൻസിൻ്റെയും മധ്യസ്ഥതയിൽ ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ ധാരണയിലെത്തിയത്. തീരുമാനത്തെ സ്വാഗതം ചെയ്ത് ലോകനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
ലെബനനിലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ആളുകൾ തെക്കൻ ലെബനനിലേക്ക് മടങ്ങുകയാണ്. ബെയ്റൂട്ടിൽ പതാക ഉയർത്തി ഹമാസ് ആഘോഷിച്ചു. ജീവിതത്തിനും മരണത്തിനുമിടയിൽ മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ വിരാമമാകുകയാണ്.
ഇസ്രയേലും ലെബനനും തമ്മിൽ വെടിനിർത്തൽ കരാറിലെത്തിയതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ലോകത്തെ അറിയിച്ചു. 10-1 എന്ന വോട്ടിന് ഇസ്രായേൽ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി. ഇസ്രയേൽ പ്രധാനമന്ത്രിയുമായും ലെബനീസ് കാവൽ പ്രധാനമന്ത്രിയുമായും താൻ സംസാരിച്ചതായും പ്രാദേശിക സമയം ഇന്ന് വൈകിട്ട് 4 മണിക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ബൈഡൻ വ്യക്തമാക്കി.
ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് വെടിനിർത്തൽ കരാർ തയ്യാറാക്കിയതെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്