ലിവര്‍പൂള്‍: തിങ്കളാഴ്ച ലിവര്‍പൂളിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട വിജയാഘോഷത്തിനിടെ സിറ്റി സെന്ററില്‍ ലിവര്‍പൂള്‍ ആരാധകരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന 53 വയസ്സുള്ള ഒരു ബ്രിട്ടീഷ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു.
''ലിവര്‍പൂള്‍ സിറ്റി സെന്ററിലെ വാട്ടര്‍ സ്ട്രീറ്റില്‍ ഇന്ന് രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഞങ്ങള്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുന്നു. അറസ്റ്റിലായയാള്‍ ലിവര്‍പൂള്‍ പ്രദേശത്തുനിന്നുള്ള 53 വയസ്സുള്ള ഒരു വെളുത്ത വര്‍ഗ്ഗക്കാരനായ ബ്രിട്ടീഷുകാരനാണെന്ന് ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാന്‍ കഴിയും.'' മെഴ്സിസൈഡ് പോലീസ് വക്താവ് പറഞ്ഞു.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സംഭവത്തെക്കുറിച്ചുള്ള ഒരു അപ്ഡേറ്റില്‍ പോലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
