സിഡ്‌നി: പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കുന്ന ലോകത്തിലെ ആദ്യത്തെ നിയമം പാസാക്കി ഓസ്ട്രേലിയ.
മാസങ്ങള്‍ നീണ്ട പൊതു ചര്‍ച്ചയ്ക്കും പാര്‍ലമെന്ററി പ്രക്രിയയ്ക്കും ശേഷമാണ് ബില്‍ പാസാക്കിയത്. ഗൂഗിള്‍, മെറ്റ, എക്‌സ് എന്നീ ടെക് ഭീമന്‍മാരുടെ കടുത്ത എതിര്‍പ്പ് തള്ളിയാണ് ഓസ്‌ട്രേലയില്‍ സര്‍ക്കാരിന്റെ നടപടി.
സ്നാപ്ചാറ്റ്, ടിക് ടോക്ക്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, റെഡ്ഡിറ്റ്, എക്സ് എന്നിവയ്ക്ക് നിരോധനം ബാധകമാകും. പുതിയ നിയമപ്രകാരം, 16 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍ സോഷ്യല്‍ മീഡിയ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് തടയുന്നതിന് ടെക് കമ്പനികള്‍ സുരക്ഷാ നടപടികള്‍ കൈക്കൊള്ളണം. അല്ലെങ്കില്‍ ഏകദേശം 50 ദശലക്ഷം ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.
ഓസ്‌ട്രേലിയയിലെ പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും ബില്ലിനെ പിന്തുണച്ചു, ലിബറൽ സെനറ്റർ മരിയ കൊവാസിക് ഇതിനെ 'നമ്മുടെ രാജ്യത്തിന് സുപ്രധാന നിമിഷം' എന്ന് വിശേഷിപ്പിച്ചു. നിയവുമായി ബന്ധപ്പെട്ട് സംസാരിച്ച നേതാക്കളില്‍ ഭൂരിപക്ഷവും ഓസ്ട്രേലിയയുടെ നീക്കത്തെ പ്രശംസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്