റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചതായി റിപ്പോർട്ട്. മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി ഹസ്സൻകുട്ടി ഹാജിയുടെ മകൻ നൂറുദ്ധീൻ (41) ആണ് മരിച്ചത്.
ഞായറാഴ്ച പുലർച്ചെ മൂന്നിന് ബിഷയിൽ വെച്ച് ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽ പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ, അയ്‌റ. മാതാവ്: ആയിഷ. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ഖമീസ് മുശൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ബഷീർ മുന്നിയൂർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്