സിനിമയിൽ തുടരുമോ? മമിതയുടെ ചോദ്യത്തിന് വിജയ് നൽകിയ ഉത്തരം ഏറ്റെടുത്ത് ആരാധകർ 

JUNE 23, 2025, 4:41 AM

ജനനായകൻ എന്ന ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെച്ച് നടി മമിത ബൈജു. അയർലണ്ടിൽ നടന്ന ഒരു പരിപാടിയിലാണ് മമിത ജനനായകന്റെ വിശേഷങ്ങൾ പറഞ്ഞത്. 

സിനിമയിൽ തുടർന്നഭിനയിക്കുമോ എന്ന് ചോദിച്ചപ്പോൾ വിജയ് പറഞ്ഞ മറുപടിയും മമിത ചടങ്ങിൽ പറഞ്ഞു. ഇത് ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.

ജനനായകന് ശേഷം അഭിനയം തുടരുമോ എന്ന് വിജയ് സാറിനോട് താൻ നേരിട്ട് ചോദിച്ചിരുന്നെന്നും എന്നാൽ അത് ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും മമിത പറഞ്ഞു. 

vachakam
vachakam
vachakam

'ജനനായകൻ കഴിഞ്ഞ് ഞാൻ വിജയ് സാറിനോട് ഇത് അവസാന സിനിമ ആയിരിക്കുമോ എല്ലാവരും അങ്ങനെ പറയുന്നുണ്ടല്ലോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. എനിക്കറിയില്ല, ഇലക്ഷൻ്റെ റിസൾട്ട് അനുസരിച്ച് ഇരിക്കും എന്നാണ് പറഞ്ഞത്.

സിനിമയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിൽ ഒക്കെ വിജയ് സാറുമുണ്ടായിരുന്നു. ഞാന്‍ ഭയങ്കര ഇമോഷണലായി. കൂടെ നിൽക്കുന്നവരും ഇമോഷണലായി. ആരുടെ കൂടെയും ഫോട്ടോ എടുക്കാൻ വിജയ് സാർ നിന്നില്ല കാരണം ആളും ഇമോഷണൽ ആയിപോയി', എന്നായിരുന്നു മമിതയുടെ വാക്കുകൾ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam