യുവ നടൻ നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മോളിവുഡ് ടൈംസ് റിലീസിനായി തയ്യാറായിരിക്കുകയാണ്. സിനിമയുടെ ട്രെയ്‌ലറിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. എന്നാൽ ഇവരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. പ്രീ റിലീസിന് മുൻപ് സിനിമയ്ക്ക് ട്രെയ്‌ലർ ഇല്ലെന്ന് പറയുകയാണ് സംവിധായകൻ അഭിനവ്. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണിത്.
കമിംഗ് ഓഫ് ഏജ് ഴോണറിൽ എത്തുന്ന ചിത്രത്തിൽ വിനീത് മാധവ് എന്ന കഥാപാത്രമായാണ് നസ്‌ലെൻ എത്തുന്നത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്നത് ഒരു ടീസറും ഒരു പാട്ടും മാത്രമായിരുന്നു. സമൂഹമാധ്യമങ്ങളിൽ എന്താണ് ട്രെയ്‌ലർ പുറത്തുവിടാത്തത് എന്നതിനെ പറ്റിയുള്ള ചർച്ചകളും സജീവമായിരുന്നു.
‘മോളിവുഡ് ടൈംസിന് പ്രീ-റിലീസ് ട്രെയ്‌ലർ ഇല്ല. കഥയെക്കുറിച്ച് കൂടുതൽ ഒന്നും അറിയാതെ സിനിമ കാണുക. സാധിക്കുമെങ്കിൽ ടീസർ പോലും കാണരുത്,’ എന്നാണ് അഭിനവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
റിലീസ് തീയതി അടുത്തതോടെ ചിത്രത്തിന്റെ ട്രെയ്‌ലറിനായി കാത്തിരുന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടിയായാണ്, ഇത് താൻ മനപ്പൂർവം എടുത്ത തീരുമാനമാണെന്ന് സംവിധായകൻ വെളിപ്പെടുത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
