'ദ ബംഗാള്‍ ഫയല്‍സ്' പ്രഖ്യാപിച്ച് വിവേക് അഗ്നിഹോത്രി

JUNE 10, 2025, 9:53 PM

സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്റെ ചിത്രം 'ദ ഡല്‍ഹി ഫയല്‍സ് : ദ ബംഗാള്‍ ചാപ്റ്റര്‍' എന്ന ചിത്രത്തിന്റെ പുതിയ പേര് പ്രഖ്യാപിച്ചു.

ഇനി 'ദ ബംഗാള്‍ ഫയല്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് ആഗോള റിലീസായ തിയേറ്ററിലെത്തും.

മിഥുന്‍ ചക്രബര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജൂണ്‍ 12ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നും അഗ്നിഹോത്രി അറിയിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

1940കളില്‍ ബംഗാളില്‍ നടന്ന വര്‍ഗീയ ലഹളയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഗ്നിഹോത്രിയുടെ ട്രിളിജിയിലെ മൂന്നാമത്തെ ചിത്രമാണിത്. 'ദ തഷ്‌ക്‌നെറ്റ് ഫയല്‍സ്', 'ദ കശ്മീര്‍ ഫയല്‍സ്' എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam