'ആട് 3' ചിത്രീകരണത്തിനിടെ അപകടം; നടൻ വിനായകൻ ആശുപത്രിയിൽ

DECEMBER 23, 2025, 9:14 AM

ആട് 3 സിനിമ ചിത്രീകരണത്തിനിടെ നടൻ വിനായകന് പരുക്കേറ്റു. തിരുച്ചെന്തൂരില്‍ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിനായകന് ഡോക്ടര്‍മാര്‍ ആറാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. താരത്തിന്‍റെ പേശികള്‍ക്കാണ് പരിക്കേറ്റത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ജീപ്പ് ഉള്‍പ്പെടുന്ന സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിന് പിന്നാലെ ശനിയാഴ്ച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

vachakam
vachakam
vachakam

പിന്നീട് എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോളാണ് പേശികള്‍ക്കും ഞരമ്പിനും സാരമായ പരിക്കേറ്റതായി കണ്ടെത്തിയത്.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയസൂര്യ വീണ്ടും ഷാജി പാപ്പനായി എത്തുന്ന ചിത്രമാണ് ആട് 3.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam