യഷ് മുതൽ നയൻ‌താര വരെ! 'ടോക്സിക്കി'ല്‍  വാങ്ങുന്ന പ്രതിഫലം എത്ര?

JANUARY 10, 2026, 2:57 AM

തെലുങ്ക് സിനിമയ്ക്ക് ബാഹുബലി എങ്ങനെയായിരുന്നോ അതുപോലെയായിരുന്നു കന്നഡ സിനിമയ്ക്ക് കെജിഎഫ്.  ആ ചിത്രത്തിലൂടെയാണ് അതുവരെ കന്നഡ സിനിമ കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിയത്. തുടർന്ന് വന്ന രണ്ടാം ഭാഗം ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയങ്ങളിൽ ഒന്നായി മാറി. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിൽ കെജിഎഫ് 2 ഇപ്പോഴും ഇടം നേടിയിട്ടുണ്ട്.

കെജിഎഫിലൂടെ പാൻ-ഇന്ത്യൻ ആകർഷണം നേടിയ യാഷ്, നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ടോക്സിക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളി സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നുവെന്നതും രസകരമാണ്. രണ്ട് ദിവസം മുമ്പ് യാഷിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിൽ നിന്ന് വളരെയധികം ശ്രദ്ധ നേടി. ഇപ്പോൾ, യാഷ് ഉൾപ്പെടെയുള്ള ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

500 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായകന്‍ എന്നതിനൊപ്പം സഹരചയിതാവ് കൂടിയാണ് യഷ്. പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടിയാണ് ചിത്രത്തിലെ യഷിന്‍റെ പ്രതിഫലം. സ്ത്രീ കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അഞ്ച് നായികാതാരങ്ങളുടെ നിരയുണ്ട്. നയന്‍താര, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, കിയാര അദ്വാനി, താര സുതരിയ എന്നിവരാണ് അവര്‍. ഇതില്‍ ഏറ്റവുമധികം പ്രതിഫലം നയന്‍താരയ്ക്കും കിയാര അദ്വാനിക്കുമാണ്.

vachakam
vachakam
vachakam

നയന്‍താരയ്ക്ക് 12 മുതല്‍ 18 കോടി വരെയാണ് ലഭിക്കുന്നതെങ്കില്‍ കിയാര അദ്വാനിക്ക് ലഭിക്കുന്നത് 15 കോടിയാണ്. രുക്മിണി വസന്തിന് 3 മുതല്‍ 5 കോടി വരെ ലഭിക്കുമ്പോള്‍ ഹുമ ഖുറേഷി, താര സുതരിയ എന്നിവര്‍ക്ക് 2 മുതല്‍ 3 കോടി വരെ ലഭിക്കും. വിജയ് ചിത്രം ജനനായകന്‍റെയും നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam