ത​ഗ് ലൈഫിൽ താരങ്ങൾ വാങ്ങിയ പ്രതിഫലം ഇങ്ങനെ !

JUNE 3, 2025, 10:37 PM

കമൽഹാസന്റെ തഗ് ലൈഫ് പ്രദർശനത്തിന് എത്താൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയതിനുശേഷം നിരവധി വിമർശനങ്ങളും വിവാദങ്ങളും ഉയർന്നിരുന്നു. നടിമാരായ തൃഷയും അഭിരാമിയും കമൽഹാസനും തമ്മിലുള്ള പ്രായവ്യത്യാസം കാരണം ചിത്രം തുടക്കത്തിൽ വിവാദങ്ങളിൽ നിറഞ്ഞുനിന്നു.

പിന്നീട്, തഗ് ലൈഫ് ഓഡിയോ ലോഞ്ചിൽ കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പരാമർശവും വിവാദമായി. കർണാടക ഫിലിം ചേംബർ ചിത്രം സംസ്ഥാനത്ത് നിരോധിച്ചു. 37 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക. ഇപ്പോഴിതാ ചിത്രത്തിന്റെ ബജറ്റും താരങ്ങളുടെ പ്രതിഫലവും പുറത്തുവന്നിരിക്കുകയാണ്.

വൻ താരനിരയാണ് ത​ഗ് ലൈഫിന്റെ അണിയറയിലുള്ളത്. 250-300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കമൽ ഹാസനും ചിമ്പുവിനും പുറമേ തൃഷ, അഭിരാമി, ജോജു ജോർജ്, അശോക് സെൽവൻ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

vachakam
vachakam
vachakam

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കമൽ ഹാസനും മണിരത്നവും തമ്മിൽ ചിത്രത്തിന്റെ ലാഭ വിഹിതം പങ്കിടുമെന്നാണ്. കമൽ ഹാസന്റെ നിർമാണക്കമ്പനിയായ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണലും മണിരത്നത്തിന്റെ നിർമാണക്കമ്പനിയായ മദ്രാസ് ടോക്കീസും ചേർന്നാണ് ത​ഗ് ലൈഫ് നിർമിക്കുന്നത്. ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ കിട്ടുന്ന ലാഭം ഇരുവരും പങ്കിടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

 ത​ഗ് ലൈഫിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റിയിരിക്കുന്ന നടനും ചിമ്പുവാണ്. 40 കോടി രൂപയാണ് ചിമ്പു ചിത്രത്തിനായി വാങ്ങിയ പ്രതിഫലം. ഇന്ദ്രാണി എന്ന കഥാപാത്രത്തിനായി തൃഷ 12 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.

ഏറ്റവുമൊടുവിൽ തൃഷ നായികയായെത്തിയ ചിത്രം അജിത് നായകനായ ​ഗുഡ് ബാഡ് അ​ഗ്ലിയായിരുന്നു. ചിത്രത്തിനായി തൃഷ കൈപ്പറ്റിയത് നാല് കോടി രൂപയാണ്. ത​ഗ് ലൈഫിനായി അഭിരാമി 50 ലക്ഷം രൂപയും ജോജു ജോർജ് ഒരു കോടി രൂപയുമാണ് പ്രതിഫലം കൈപ്പറ്റിയത്. ചിത്രത്തിന് സം​ഗീതമൊരുക്കിയിരിക്കുന്നത് എആർ റഹ്മാൻ ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam