‘സു ഫ്രം സോ’ ഒടിടിയിലേക്ക് 

SEPTEMBER 9, 2025, 10:25 PM

ജെ പി തുമിനാട് രചിച്ച് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘സു ഫ്രം സോ’. ചിത്രത്തിന് കേരളത്തിൽ നിന്ന് വമ്പൻ വിജയം സ്വന്തമാക്കാൻ കഴിഞ്ഞിരുന്നു.

ജെ പി തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവന്നിരിക്കുകയാണ്. ചിത്രം ഇന്ന് മുതൽ ഒടിടിയിലെത്തും. ജിയോഹോട്ട്സ്റ്റാർ വഴിയാണ് സിനിമ സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്.

കന്നഡ, മലയാളം, തെലുങ്ക് ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാകും. കന്നഡ ഭാഷയിൽ എത്തിയിരിക്കുന്ന സിനിമയെ ഒരു മലയാള ചിത്രമെന്ന പോലെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.

vachakam
vachakam
vachakam

ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കൈയ്യടി നേടുന്ന പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam